വംശീയത ആർപ്പ് വിളിക്കുന്ന ഗ്യാലറികൾ

പരിഷ്‌ക്കാരികള്‍ എന്നാണ് വര്‍ത്തമാനകാല സമൂഹത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്.എന്നാല്‍ പരിഷ്‌കാരം ലോകജനതയില്‍ നല്ലൊരു വിഭാഗത്തെ സംബന്ധിച്ചും വസ്ത്രധാരണത്തിലും ജീവിത സൗകര്യങ്ങളിലും ഒതുങ്ങുന്നു. മനോനിലയില്‍ കാര്യമായ പരിഷ്‌ക്കാരം ഇപ്പോഴുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓസ്ട്രേലിയയിലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരാഴ്ച മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും നേരേ കാണികളില്‍ ചിലര്‍ നടത്തിയ വംശീയാധിക്ഷേപം.