Wednesday, June 16, 2021
Home Uncategorized കോവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ലംഘനം; ഖത്തറില്‍ 63 പേര്‍ക്കെതിരെ നിയന നടപടി

കോവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ലംഘനം; ഖത്തറില്‍ 63 പേര്‍ക്കെതിരെ നിയന നടപടി

ദോഹ: ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 53 പേര്‍ക്കെതിരെ കൂടി നിയമ നടപടി സ്വീകരിച്ചു. ഇവരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കോവിഡ്-19 വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിയമ നടപടി.

വാഹനത്തിലെ പരമാവധി ആളുകളുടെ പരിധി ലംഘിച്ചതിന് പത്ത് പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഡ്രൈവര്‍മാര്‍, ഒരു കുടുംബത്തിലെ നാലു പേര്‍ എന്നിവര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്.

കോവിഡ്-19 പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും അധികൃതരും നിരന്തരം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ നിയമലംഘനങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.

മാസ്‌ക് ധരിക്കാത്തതിന് 1,350 പേരെയും വാഹനത്തിനുള്ളിലെ ആളുകളുടെ പരിധി പാലിക്കാത്തതിന് 73 പേരെ ഇതുവരെ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട് കൊറോണ വൈറസ് സമൂഹത്തില്‍ വ്യാപിക്കുന്നതില്‍ നിന്ന് എല്ലാവരും സംരക്ഷണം നേടണമെന്ന് അധികൃതര്‍ വീണ്ടും ഓര്‍മിപ്പിച്ചു.

Most Popular