ദോഹ: ഇന്ത്യയുടെ 71ാമത് റിപബ്ലിക് ദിനാഘോഷം നാളെ ഉനൈസയിലുള്ള ഇന്ത്യന്‍ എംബസിയില്‍ നടക്കും. രാവിലെ 8ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പതാക ഉയര്‍ത്തും.
പതാക ഉയര്‍ത്തലിന് ശേഷം ഇന്ത്യന്‍ രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. പരിപാടിയിലേക്ക് ഖത്തറിലെ മുഴുവന്‍ ഇന്ത്യക്കാരെയും ക്ഷണിക്കുന്നതായി എംബസി അധികൃതര്‍ അറിയിച്ചു. പരിപാടിക്ക് വരുന്നവര്‍ ഐഡി കാര്‍ഡ് കൈയില്‍ കരുതണം.