Thursday, December 8, 2022
HomeGulfഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിറ്റു; ഖത്തറിൽ റസ്റ്റോറന്റുകൾ അടച്ചുപൂട്ടി

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിറ്റു; ഖത്തറിൽ റസ്റ്റോറന്റുകൾ അടച്ചുപൂട്ടി

ദോഹ: ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിറ്റ റസ്റ്റോറന്റുകൾ ഖത്തറിൽ അടച്ചുപൂട്ടി. ‘അൽ-അസ്രി റെസ്റ്റോറന്റ് ആൻഡ് പ്രസ്, ടേസ്റ്റി ഹോപ്പ് റെസ്റ്റോറന്റ് എന്നിവയാണ് ‘ അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടിയത്.

ദോഹ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990-ലെ എട്ടാം നമ്പർ നിയമം ലംഘിച്ചതിനാണ് നടപടി.

അടച്ചിടാന്‍ നിര്‍ദേശിച്ച കാലയളവില്‍ കടകളും റെസ്റ്റോറന്റുകളും തുറക്കന്നതും അറ്റകുറ്റപ്പണി നടത്തുന്നതും അനുവദനീയമല്ല. ഇത് നിയമലംഘനമായി കണക്കാക്കും.

Most Popular