ധനുഷ്-മാരി സെല്‍വരാജ് ചിത്രം ‘കര്‍ണന്‍’ ഏപ്രിലില്‍

karnan

പരിയേറും പെരുമാളിന് ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍’ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. 1991ല്‍ തമിഴ്‌നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണ് കര്‍ണന്റെ പ്രമേയമായി എത്തുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ധനുഷ്, രജിഷ വിജയന്‍, ലാല്‍, യോഗി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കര്‍ണന്‍ കഴിഞ്ഞ ഡിസംബറില്‍ കര്‍ണന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കലൈപുലി എസ് തനു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയായിരുന്നു.