Thursday, July 29, 2021
Home Uncategorized റഷ്യ കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദനം തുടങ്ങി; സ്പുട്‌നിക് അഞ്ച് ഉടന്‍ വിപണിയിലെത്തും

റഷ്യ കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദനം തുടങ്ങി; സ്പുട്‌നിക് അഞ്ച് ഉടന്‍ വിപണിയിലെത്തും

മോസ്‌ക്കോ: കോവിഡിനെതിരാ വാക്സിന്‍ റഷ്യ വാണിജ്യാടിസ്ഥാനത്തില് ഉല്‍പ്പാദനം തുടങ്ങി. ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണ് റഷ്യയില്‍ നിന്ന് വിപണിയിലെത്താന്‍ പോവുന്നത്.റഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിന് സ്പുട്നിക് അഞ്ച് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

വാക്‌സിന്റെ മനുഷ്യരിലുള്ള ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായും തന്റെ മകള്‍ക്ക് ആദ്യ ഡോസ് നല്‍കിയതായും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍, വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാതെ തിടുക്കത്തിലാണ് റഷ്യ വാക്‌സിന്‍ പുറത്തിറക്കിയതെന്നാണ് വിമര്‍ശനങ്ങള്‍. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പിന്നീട് എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുരഷ്‌കോ പറഞ്ഞു. അതിന് ശേഷം മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

russia covid vaccine producation started

Most Popular