Monday, December 5, 2022
HomeUncategorizedനാളെ മുതൽ സബാ അൽ അഹമ്മദ് കോറിഡോർ താത്കാലികമായി അടയ്ക്കും

നാളെ മുതൽ സബാ അൽ അഹമ്മദ് കോറിഡോർ താത്കാലികമായി അടയ്ക്കും

ദോഹ: നാളെ മുതൽ  ഒക്ടോബർ  15 വരെ അർദ്ധരാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെ അൽ മർഖിയ സ്ട്രീറ്റിനും താനി ബിൻ ജാസിം ഇന്റർചേഞ്ചിനും ഇടയിലുള്ള സബാ അൽ അഹമ്മദ് കോറിഡോർ താത്കാലികമായി അടച്ചിടുമെന്ന് അഷ്ഗൽ അറിയിച്ചു. അതേസമയം വെള്ളിയാഴ്ച ഇത് പുലർച്ചെ രണ്ട് മുതൽ രാവിലെ ഒൻപത് വരെ ആയിരിക്കും.

കാൽനട പാലങ്ങളിൽ ക്ലാഡിംഗ് & ലൈറ്റിംഗ് ജോലികൾക്കായാണ് റോഡ് അടച്ചിടുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഏകോപനത്തിലാണ് പദ്ധതി.

അടച്ചിടൽ സമയത്ത്, തെക്കോട്ട് പോകുന്ന റോഡ് ഉപയോക്താക്കൾക്ക് എൻവയോൺമെന്റ് സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിഞ്ഞ് അൽ ദുഹൈൽ ഇന്റർചേഞ്ച് വഴി അൽ ഗരാഫ സ്ട്രീറ്റ്, മുഹമ്മദ് ബിൻ താനി ഇന്റർചേഞ്ച്, താനി ബിൻ ജാസിം ഇന്റർചേഞ്ച് വഴി സബാ അൽ അഹമ്മദ് ഇടനാഴിയിലേക്ക് പോകാം.

Most Popular