Sunday, June 20, 2021
Home Uncategorized സഗീര്‍ തൃക്കരിപ്പൂര്‍; അതിരു കളില്ലാതെ മനുഷ്യരെ സ്‌നേഹിച്ച വലിയ സാമൂഹ്യ സേവകന്‍: സിബി ജോര്‍ജ്

സഗീര്‍ തൃക്കരിപ്പൂര്‍; അതിരു കളില്ലാതെ മനുഷ്യരെ സ്‌നേഹിച്ച വലിയ സാമൂഹ്യ സേവകന്‍: സിബി ജോര്‍ജ്

സമുദായ, രാക്ഷ്ട്രീയ , ഭാഷാ ചിന്തകള്‍ക്ക് ഉപരിയായി എല്ലാവരെയും മനുഷ്യരായി മാത്രം കണ്ടു ഏറെസ്‌നേഹിക്കുകയും അവര്‍ക്കായി നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്ത വലിയ സാമൂഹ്യസ്‌നേഹിയും പരിഷ്‌കര്‍ത്താവുമാണ് കഴിഞ്ഞ ദിവസം അന്തരിച്ച സഗീര്‍ തൃക്കരിപ്പൂരെന്നു ബഹു ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അനുസ്മരിച്ചു. സഗീര്‍ തൃക്കരിപ്പൂരിന്റെ വേര്‍പാടില്‍ അനുശോചനം രേഖപെടുത്തുന്നതിനായി ഇന്ത്യന്‍ പൊതുസമൂഹം ഒരുമിച്ച് കഴിഞ്ഞദിവസം ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ അനുശോചന പരിപാടിയില്‍ മുഖ്യ അനുശോചന പ്രസംഗം നടത്തുകയായിരുന്നു ബഹു അംബാസഡര്‍.

ചിന്തയിലും വിചാരത്തിലും പ്രവര്‍ത്തിയിലും ഓരോ മനുഷ്യനെയും സ്‌നേഹിച്ച പ്രിയപെട്ടവനാണ് . ഇന്ത്യക്കാരുറെ ദുഃഖത്തില്‍ ദുഖിച്ചും സന്തോഷത്തില്‍ സന്തോഷിച്ചും വേദനയില്‍ വേദനിച്ചും സഗീര്‍ തൃക്കരിപ്പൂര്‍ നാലുപതിറ്റാണ്ടുകളും സമൂഹത്തില്‍ ഇടപഴകി ജീവിച്ചു, തന്റെ പ്രസംഗത്തില്‍ ബഹു സിബി ജോര്‍ജ് അനുസ്മരിച്ചു.

നാലു പതിറ്റാണ്ടുകൊണ്ടു സമൂഹത്തില്‍ സഗീര്‍ തൃക്കരിപ്പൂര്‍ സൃക്ഷ്ടിച്ചെടുത്ത സ്‌നേഹവും , ആദരവും സ്വാധീനവും എത്ര വലുതാണെന്ന് സാക്ഷ്യപ്പെടുത്തിയ സാമൂഹ്യ അനുശോചനവും അനുസ്മരണവുമാണ്.ഇന്ത്യന്‍ സമൂഹം ട്രിബുട് ടു സഗീര്‍ തൃക്കരിപ്പൂര്‍ എന്ന പേരില്‍ അര്‍പ്പിച്ചത് . കുവൈത്തിലെയും ഇന്ത്യയിലെയും വിവിധ ജി സി സി രാജ്യങ്ങളിയെയും വിവിധ സാമൂഹ്യ മണ്ഡലങ്ങളിലെ സംഘടനാ പ്രതിനിധികള്‍ നേരിട്ടും സൂമിലും ഫേസ്ബുക്കിലൂടെ സഗീര്‍ തൃക്കരിപ്പൂരിനെ അനുസ്മരിച്ചു. കണ്ടുമുട്ടിയ ഓരോ മനുഷ്യരിലും സ്‌നേഹത്തിന്റെ, സ്പര്ശനം തീര്‍ത്താണ് സഗീര്‍ തൃക്കരിപ്പൂര്‍ കടന്നുപോയതെന്നു ചടങ്ങില്‍ അദ്യക്ഷത വഹിച്ച സംഘാടക സമിതി ജനറല്‍ കണ്‍വീനറും ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം കുവൈത് പ്രെസിഡന്റുമായ ഡോ അമീര്‍ അഹമ്മദ് അനുസ്മരിച്ചു. നാല്പതുകൊല്ലത്തെ പ്രവാസജീവിതത്തിനിടയില്‍ സാധാരണ മനുഷ്യന്റെ ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ മേഖലകളിലും എങ്ങിനെ കൂടുതല്‍ നല്ല ജീവിതാവസ്ഥ സമ്മാനിക്കാം എന്നാണ് സഗീര്‍ എപ്പോഴും ആലോചിക്കുകയും പദ്ധതികള്‍ രൂപപ്പെടുത്തുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തത് . , വീടായാലും, വിദ്യാഭാസമായാലും രോഗമായാലും സമൂഹത്തില്‍ വേദനിക്കുന്നവരുടെ വേദന സഗീര്‍ തൃക്കരിപ്പൂരില്‍ മനസിനെ എപ്പോഴും വല്ലാതെ സ്പര്‍ശിക്കുകയും ആ വേദനക്കു ആശ്വാസം പകരാനായി തന്റെ ജീവിതം സമര്പിക്കുകയും ചെയ്തുവെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ഒരുപോലെ അനുഭവങ്ങള്‍ രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വേദനയും പ്രാര്‍ത്ഥനയും രേഖപ്പെടുത്തിയ സാമൂഹ്യ അനുശോചന പ്രമേയം പ്രോഗാം കണ്‍വീനറും കെ കെ എം എ ജനറല്‍ സെക്രട്ടറിയുമായ കെ.സി. അബ്ദുല്‍ ഗഫൂര്‍ അവതരിപ്പിച്ചു. സഗീര്‍ തൃക്കരിപ്പൂറിന്റെ സ്മരണകള്‍ക്കുമുന്നില്‍ സ്‌നേഹാര്‍പ്പണമായി തയ്യാറാക്കിയ സപ്ലിമെന്റ് പ്രോഗ്രാം കണ്‍വീനര്‍ സത്താര്‍ കുന്നിലിന് കൈമാറികൊണ്ട് ബഹു അംബാസഡര്‍ സിബി ജോര്‍ജ് നിര്‍വഹിച്ചു .സഗീര്‍ തൃക്കരിപ്പൂരില്‍ ജീവിതത്തിലെ നാഴികക്കല്ലുകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ സ്‌നേഹപൂര്‍വ്വം സഗീര്‍കക്ക് എന്ന വീഡിയോ ഡോക്യൂമെന്ററിയും അദ്ദേഹം പുറത്തിറക്കി. പ്രകാശന ചടങ്ങില്‍ ഡോ അമീര്‍ ,പി.കെ.അക്ബര്‍ സിദ്ധീഖ് ,കെ പി സുരേഷ് , എ.പി.അബ്ദുല്‍സലാം, ബി എം ഇക്ബാല്‍, ബാബുജി ബത്തേരി , സത്താര്‍ കുന്നില്‍ ഹബീബുള്ള മുറ്റിച്ചൂര്‍ ,കെ സി ഗഫൂര്‍ എന്നിവര്‍ സന്നിഹിതരായി . സത്താര്‍കുന്നില്‍ ഡോക്യൂമെന്ററിയെക്കുറിച്ചു വിവരണം നല്‍കി. അബ്ദുല്‍ഫത്താഹ് തയ്യില്‍, ബാബുജി ബത്തേരി ,ഹബീബുള്ള മുറ്റിച്ചൂര്‍ , സത്താര്‍ കുന്നില്‍, കെ സി ഗഫൂര്‍, രതീഷ് സി വി അമ്മാസ് ,എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഡോക്യൂമെന്ററിയുടെ പ്രദര്‍ശനം നടത്തി

തുടര്‍ന്ന് വിവിധ സംഘടനകളെയും പ്രധിനിതീകരിച്ചു എ.പി. അബ്ദുല്‍ സലാം (കെ കെ എം എ ), എന്‍ അജിത്കുമാര്‍ (കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ്), കെ പി സുരേഷ്(ഐ ബി പി സി ), സാം പൈനമൂടു ,മതി വര്ഗീസ് ( ബി ഇ സി എക്‌സ്‌ചേഞ്ച്), മുനവര്‍ മുഹമ്മദ് (ഫ്രൈഡേ ഫോറം) സിദ്ധീഖ് വലിയാകത്ത് ,ഹബീബുള്ള മുറ്റിച്ചൂര്‍ (നിലാവ് ),എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.
ഹമദ് അല്‍ തര്‍ക്കയിതു (പി ഐ സി ചെയര്‍മാന്‍ ), ഫൈസല്‍ മലല്ലാഹ് (അല്‍ കൂത്ത് ഇന്‍ഡസ്ട്രിയല്‍ പ്രോജെക്ടസ്), ഡോ കെ ടി ജലീല്‍ (ഉന്നത വിദ്യാഭാസമന്ത്രി കേരളം), ഇ ടി മുഹമ്മദ് ബഷീര്‍ എം പി , റഷീദലി ശിഹാബ് തങ്ങള്‍ , സത്യന്‍ മൊകേരി (മുന്‍ എം എല്‍ എ), മുഹമ്മദ് സഗീര്‍ (കുവൈത്ത് എങ്ങിനീര്‍സ് ഫോറം) ഡോ പുത്തൂര്‍ റഹ്മാന്‍ (കെഎംസിസി, യൂഎഇ), കെ സിദ്ധീഖ് (കെകെഎംഎ രക്ഷാധികാരി), നിസാമുദ്ധീന്‍ എപി (സിജി)എന്‍ എ എം, മുനീര്‍ (കെകെഎംഎ), എബി വരിക്കാട് , ആല്‍ബര്‍ട്ട് , അബ്ദുല്‍ ഫത്താഹ് തയ്യില്‍ (കെ കെ എം എ ) രാജ്പാല്‍ ത്യാഗി (ഐസിഎസജി), അശോക് കല്‍റ (മുന്‍ ചെയര്‍മാന്‍ ഐ സിഎസ് കെ), കരീം ഇര്‍ഫാന്‍ (ഫിമ )ആര്‍ സി സുരേഷ് ,അപ്‌സര മഹ്മൂദ് , ഹംസ പയ്യന്നൂര്‍ (മെട്രോ ഹോസ്പിറ്റല്‍), അയൂബ് കച്ചേരി (ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്), ടി എ രമേശ് (ഓണ്‍കോസ്‌റ്), ജോണ്‍ തോമസ്, രാജന്‍ ഡാനിയേല്‍ ,ഫൈസല്‍ മഞ്ചേരി (കെ ഐ ജി ), എസ് എ ലബ്ബ , ശറഫുദ്ധീന്‍ കണ്ണേത് (കെഎംസിസി), ജ്യോതിസ് ചെറിയാന്‍ (കല), വര്ഗീസ് പുതുക്കുളങ്ങര (ഓഐസിസി ), എന്‍ജി അബൂബക്കര്‍ (കെ ഇ എ ),അന്‍സര്‍ സയ്ദ് (വെല്‍ഫയര്‍ കേരളം), എസ എം ബഷീര്‍ (കെ കെ എം എ കര്‍ണാടകം), ബിനോയ് (തനിമ ),ഹമീദ് മധുര്‍ (ഐ എം സി സി ), മുഹമ്മദ് റാഫി (എം ഇ എസ ), സജീവ് പീറ്റര്‍ (മലയാളി മീഡിയ ഫോറം ), അബ്ദുല്‍ ഹകീം ദാരിമി (ഐ സി എഫ് )ദിവാകരന്‍ അമ്മനത് (‘അമ്മ കുവൈത് ),ബിനോയ് സെബാസ്റ്റ്യന്‍ (ബി പി പി )നബീല നൗഷാദ് (ഐവ കുവൈത്ത് ), റിമ അജിത് (വനിതാ വേദി ),ബഷീര്‍ ബാത്ത മുസ്തഫ മുളയങ്കാവ് (ഇന്ത്യന്‍ സോഷ്യല്‍ ഫോറം ), ഒസാമ (യൂത്ത് ഇന്ത്യ), നാസര്‍ മഷൂര്‍ തങ്ങള്‍ , മുഹമ്മദ് ഖലീല്‍ ഖാന്‍ (ഉ പി എന്‍ ആര്‍ ഐ ഫോറം), മനോജ് ഉദയപുരം (കേരളം അസോസിയേഷന്‍ ),ശറഫുദ്ധീന്‍ സൂഫി (ഇന്ത്യന്‍ മുസ്ലിം അസോസിയേഷന്‍ ), ചെസില്‍ രാമപുരം (ജിപിസിസി) , വെങ്കിട്ട കൃഷ്ണന്‍ (അര്‍പ്പന്‍ കുവൈത്ത്), സുനില്‍ രാപ്പുഴ (എസ് എം സി എ ),ജ്യോതിദാസ് (സ്വാന്തനം) പ്രേം രാജ് (കുട), എന്നിവരുടെ അനുശോചന വീഡിയോ സന്ദേശങ്ങള്‍ ചടങ്ങില്‍ പ്രദര്ശിപ്പിച്ചു.സഗീര്‍ തൃക്കരിപ്പൂരിന്റെ മകള്‍ ഡോ സുആദ് കുവൈത്തിലെ സംഘടനാ പ്രവര്‍ത്തകരുടെ സഹായത്തിനു നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ ബാബുജി ബത്തേരി സ്വാഗതവും കാസറകോട് അസോസിയേഷന്‍ സെക്രട്ടറി നളിനാക്ഷന്‍ ഒളവറ നന്ദിയും പറഞ്ഞു

 

Most Popular