Friday, December 2, 2022
HomeGulfഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് ചുറ്റും ലഹരിപാനീയങ്ങൾ വിൽക്കുന്നത് നിരോധിച്ചു

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് ചുറ്റും ലഹരിപാനീയങ്ങൾ വിൽക്കുന്നത് നിരോധിച്ചു

ദോഹ: ഖത്തറിലെ ഫിഫ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളുടെ പരിസരത്ത് ലഹരിപാനീയങ്ങൾ വിൽക്കുന്നതിന് ഫിഫ നിരോധനം ഏർപ്പെടുത്തി. ഫിഫ മീഡിയ വിഭാഗം സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും ലഹരിപാനീയങ്ങളുടെ വിൽപ്പന കേന്ദ്രീകരിക്കാനും, ലോകകപ്പ് സ്റ്റേഡിയം ചുറ്റളവിൽ നിന്ന് ബിയറിന്റെ വിൽപ്പന പോയിന്റുകൾ ഒഴിവാക്കാനും തീരുമാനമെടുത്തതായി പ്രസ്താവനയിൽ പറഞ്ഞു. ഖത്തറിലെ എല്ലാ ലോകകപ്പ് സ്റ്റേഡിയങ്ങളിലും ലഭ്യമാകുന്ന ബഡ് സീറോയുടെ (ആൽക്കഹോൾ രഹിത ബിയർ) വിൽപ്പനയെ ഇത് ബാധിക്കില്ല.

Most Popular