Wednesday, June 23, 2021
Home Uncategorized സഞ്ജു എകദിന ടീമിലും ഇടം നേടി, രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍

സഞ്ജു എകദിന ടീമിലും ഇടം നേടി, രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി ട്വന്റിയില്‍ സ്ഥാനമുറപ്പിച്ചതിന് പിന്നാലെ ഏകദിന ടീമിലും മലയാളി താരം സഞ്ജു വി സാംസണ്‍ ഇടം നേടി. ഓസീസ് പര്യടനത്തിന് ആദ്യം ഒഴിവാക്കിയ രോഹിത് ശര്‍മയെ ടെസ്റ്റില്‍ ഉള്‍പ്പെടുത്തി. രോഹിതുമായി ആലോചിച്ചതിന് ശേഷമാണ് ട്വന്റി ട്വന്റിയിലും ഏകദിനത്തില്‍ നിന്നും രോഹിതിന് വിശ്രമം നല്‍കിയതെന്ന് ബിസിസിഐ അറിയിച്ചു. അതിനിടെ പരിക്കേറ്റ യുവതാരം വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ നിന്നും ഒഴിവാക്കി. പകരം ഐ പി എല്ലില്‍ തിളങ്ങിയ തമിഴ്‌നാടിന്റെ ടി .നടരാജനെ ടീമില്‍ ഉള്‍പ്പെടുത്തി.
ജനുവരിയില്‍ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അവസാന മൂന്ന്് ടെസ്റ്റില്‍ നിന്നും ഒഴിവാക്കി. ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് പോകണമെന്ന് കോഹ്ലി അറിയിച്ച സാഹചര്യത്തിലാണ് വിശ്രമം അനുവദിച്ചത്. ഐ പി എല്ലില്‍ തിളങ്ങിയ വൃദ്ധിമാന്‍ സാഹ ടെസ്റ്റില്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

 

Most Popular