Saturday, May 15, 2021
Home Uncategorized ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് വിമാനം; ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും വരാം

ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് വിമാനം; ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും വരാം

റിയാദ്: ഇന്ത്യയില്‍നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഘട്ടംഘട്ടമായി പിന്‍വലിക്കുന്നു. ഇതിന്റെ ആദ്യപടിയായി ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്കുള്ള യാത്ര വിലക്ക് നീക്കി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏതാനും നിമിഷം മുമ്പ് പുറത്തിറക്കി.

ഇന്ത്യ, അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്ക്് സൗദിയിലേക്ക് നേരിട്ടുളള യാത്ര നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ആരോഗ്യപ്രവര്‍ത്തകരുടെ യാത്രയും മുടങ്ങിയിരുന്നു. അധികം വൈകാതെ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുളള വിമാനസര്‍വീസും ഉണ്ടാകുെന്നാണ് പ്രതീക്ഷ.

Most Popular