Monday, September 27, 2021
Home Gulf Saudi Arabia സൗദിയില്‍ ഇഖാമ കഴിഞ്ഞവര്‍ക്കും ഹുറൂബുകാര്‍ക്കും നാടണയാന്‍ അവസരം

സൗദിയില്‍ ഇഖാമ കഴിഞ്ഞവര്‍ക്കും ഹുറൂബുകാര്‍ക്കും നാടണയാന്‍ അവസരം

റിയാദ്: സൗദിയില്‍ ഫൈനല്‍ എക്സിറ്റും ഇഖാമയും കാലാവധി അവസാനിച്ച് നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ക്ക് നാടണയാന്‍ അവസരം. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബുകാര്‍ക്കും നാടണയാന്‍ അവസരമൊരുക്കി ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ കേസ് (ഹുറൂബ്), വിവിധ തരം കേസുകളിന്മേലുള്ള വാറന്റ് (മത്‌ലൂബ്), ഇഖാമ കാലാവധി അവസാനിക്കല്‍, വിവിധ സാമ്പത്തിക പിഴകള്‍ തുടങ്ങിയ പലവിധ നിയമപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഫൈനല്‍ എക്സിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എംബസി സ്വന്തം വെബ്‌സൈറ്റില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചത്.  ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഇഖാമയിലെ പേര് അറബിയില്‍ രേഖപ്പെടുത്തണം.

മൊബൈല്‍ നമ്പര്‍, വാട്സാപ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, ഇമെയില്‍, സൗദിയില്‍ ജോലി ചെയ്യുന്ന പ്രവിശ്യ, പാസ്പോര്‍ട്ട് വിവരങ്ങള്‍, ഇഖാമ വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം. ഹുറൂബ്, മത്ലൂബ്, വിവിധ പിഴകളുള്ളവര്‍ ഏതു ഗണത്തിലാണെന്ന് രേഖപ്പെടുത്തണം.

Most Popular