Tuesday, June 22, 2021
Home News International ജമാല്‍ ഖഷഗ്ജിയുടെ കുടുംബം കൊലയാളികള്‍ക്ക് മാപ്പ് കൊടുത്തു

ജമാല്‍ ഖഷഗ്ജിയുടെ കുടുംബം കൊലയാളികള്‍ക്ക് മാപ്പ് കൊടുത്തു

റിയാദ്: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മകന്‍ കൊലയാളികള്‍ക്ക് മാപ്പ് കൊടുത്തതായി പ്രസ്താവന ഇറക്കി. സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ ഖഷഗ്ജി തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനകത്ത് വച്ച് 2018 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്.

കൊലപാതകവുമായി സര്‍ക്കാരിന് ബന്ധമില്ലെന്നായിരുന്ന സൗദി നിലപാട്. എന്നാല്‍, യുഎന്നും ചില വിദേശ ഇന്റലിജന്‍സ് ഏജന്‍സികളും സൗദി സര്‍ക്കാരിന് നേരിട്ട് ബന്ധമുള്ളതായി വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. വാഷിങ്ടണ്‍ പോസ്റ്റിന് വേണ്ടി എഴുതാറുള്ള ഖഷഗ്ജി മരിക്കുന്നതിന് മുമ്പ് അമേരിക്കയിലാണ് ജീവിച്ചിരുന്നത്.

ഖഷഗ്ജി അപ്രത്യക്ഷമായതിനെ കുറിച്ച് പലതവണ നിലപാട് മാറ്റിപ്പറഞ്ഞ സൗദി ഒടുവില്‍ തങ്ങളുടെ നയതന്ത്രകാര്യാലയത്തിനകത്ത് കൊല്ലപ്പെട്ടതായി അറിയിക്കുകയായിരുന്നു. റിയാദില്‍ നടന്ന രഹസ്യവിചാരണയ്‌ക്കൊടുവില്‍ പേര് വെളിപ്പെടുത്താത്ത അഞ്ച് പേരെ വധശിക്ഷയ്ക്ക് വിധിച്ചതായി 2019 ഡിസംബറില്‍ സൗദി അറിയിച്ചിരുന്നു.

സൗദി വിചാരണ നീതിക്ക് വിരുദ്ധമാണെന്ന് വിശേഷിപ്പിച്ച യുഎന്‍ പ്രത്യേക പ്രതിനിധി ആഗ്നസ് കല്ലാമര്‍ദ് വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ഖഷഗ്ജിയുടെ മക്കളില്‍ ഒരാളായ സലാഹ് ഖഷഗ്ജിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വെള്ളിയാഴ്ച്ച മാപ്പ് നല്‍കുന്നതായ പ്രസ്താവന പോസ്റ്റ് ചെയ്തത്.
”അനുഗ്രഹീത മാസത്തിലെ(റമദാന്‍) ഈ അനുഗ്രഹീത രാത്രിയില്‍ ഞങ്ങള്‍ ദൈവത്തിന്റെ വചനം അനുസ്മരിക്കുന്നു. ഒരാള്‍ പൊറുത്തുകൊടുക്കുകയും അനുരഞ്ജനത്തില്‍ എത്തുകയും ചെയ്താല്‍ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ലഭിക്കും”- ജിദ്ദയില്‍ താമസിക്കുന്ന സലാഹ് ട്വിറ്ററില്‍ കുറിച്ചു.
”അതുകൊണ്ട് രക്തസാക്ഷി ജമാല്‍ ഖഷഗ്ജിയുടെ മക്കാളായ ഞങ്ങള്‍, പിതാവിനെ കൊന്നവര്‍ക്ക് ദൈവപ്രതീ തേടി മാപ്പ് കൊടുത്തതായി പ്രഖ്യാപിക്കുന്നു”.

Saudi journalist Jamal Khashoggi’s family ’forgives’ his killers

Most Popular