Saturday, April 17, 2021
Home Uncategorized ദൃശ്യം 2 ട്രെയിലറിന് റെക്കോര്‍ഡ്; 20 മില്ല്യണ്‍ കാഴ്ചക്കാര്‍

ദൃശ്യം 2 ട്രെയിലറിന് റെക്കോര്‍ഡ്; 20 മില്ല്യണ്‍ കാഴ്ചക്കാര്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2 ന്റെ ട്രെയിലറിന് റെക്കോര്‍ഡ്. മലയാളത്തില്‍ നിന്ന് ആദ്യമായി ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരെ നേടുന്ന ട്രെയിലര്‍ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയത്. ഫെബ്രുവരി ആറിന് യൂട്യൂബിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് 20 മില്ല്യണ്‍ വ്യൂവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടത്.

2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗവുമായി എത്തിയപ്പോള്‍ ജോര്‍ജ്ജ് കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തി. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.

Most Popular