Saturday, May 15, 2021
Home Uncategorized തിയേറ്ററുകളിൽ സെക്കന്‍ഡ്‌ ഷോക്ക് സർക്കാർ അനുമതി

തിയേറ്ററുകളിൽ സെക്കന്‍ഡ്‌ ഷോക്ക് സർക്കാർ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. നേരത്തെ ഇത് രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു. ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 വരെയാണ് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി അനുവദിച്ചിരിക്കുന്നത്. ഫിലിം ചേംബര്‍, തിയറ്ററുടമകളുടെ സംഘടന ഫിയോക് തുടങ്ങിയവരുടെ ഇടപെടലിന്മേലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ കോവിഡ് കോര്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരമാണ് തിയറ്ററുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ഉത്തരവിലൂടെ വ്യക്തമാക്കി.

തിയറ്റര്‍ വരുമാനത്തിന്റെ പകുതിയിലേറെയും സെക്കന്‍ഡ് ഷോകളില്‍ നിന്നാണെന്നും ആ ഷോയ്ക്കു മാത്രം അനുമതി നിഷേധിക്കുന്നതു ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെ സിനിമാ സംഘടനകളുടെ കൂട്ടായ്മയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. സെക്കന്‍ഡ് ഷോ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ വരാനിരിക്കുന്ന റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവെക്കേണ്ടിവരുമെന്നും, തിയറ്ററുകള്‍ അടച്ചിടേണ്ട സാഹചര്യമാണ് വരുന്നതെന്നും ചലച്ചിത്ര നിര്‍മ്മാതാക്കളും വിതരണക്കാരും ആശങ്ക അറിയിച്ചിരുന്നു.

Most Popular