Monday, October 25, 2021
HomeUncategorizedഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് അയല്‍ക്കാരന്‍ :മൃതദേഹത്തിനരികെ ചിപ്‌സും ബിസ്‌ക്കറ്റും

ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് അയല്‍ക്കാരന്‍ :മൃതദേഹത്തിനരികെ ചിപ്‌സും ബിസ്‌ക്കറ്റും

ജയ്പുര്‍: രാജസ്ഥാനിലെ നാഗോർജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്.ഏഴ് വയസ്സുകാരിയെ പെൺകുട്ടിയെയാണ് അയല്‍ക്കാരനായ ചെറുപ്പക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് . സംഭവത്തിൽ ദിനേശ്(20) എന്നയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച വൈകിട്ട് മുതൽ കാണാതായ പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെ വീടിന് പുറകിലെ കൃഷിയിടത്തില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി കണ്ടെത്തിയതോടെ പ്രതിയെ പിടികൂടുകയായിരുന്നു.അയല്‍ക്കാരനായ ദിനേശ് കഴിഞ്ഞദിവസം വൈകിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. തിരികെപോകുന്നതിന് മുമ്പ് വഴിയില്‍ തെരുവുനായ്ക്കളുണ്ടെന്നും തനിക്ക് പേടിയാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഏഴ് വയസ്സുകാരിയെയാണ് ഇയാളുടെ കൂടെ അയച്ചത്. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരികെ വീട്ടില്‍ എത്തിയില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. പോലീസിലും വിവരമറിയിച്ചു.

തിരച്ചില്‍ നടക്കുന്നതിനിടെ രാത്രി വൈകി വീടിന് പുറകിലെ കൃഷിയിടത്തില്‍നിന്ന് മൃതദേഹാം ലഭിച്ചപ്പോൾ സമീപം ചിപ്‌സിന്റെ പാക്കറ്റും ബിസ്‌ക്കറ്റുകളും ഉണ്ടായിരുന്നു.പെണ്‍കുട്ടിയുടെ കൂടെ വീട്ടിലേക്ക് പോയ പ്രതി, ബിസ്‌ക്കറ്റും ചിപ്‌സും നല്‍കി കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍ ഇതോടെ ദിനേശിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് നാല് കിലോമീറ്റര്‍ അകലെനിന്ന് മദ്യപിച്ചനിലയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

 

 

Most Popular