
ഷാർജ: ഷാർജയിൽ അഞ്ച് വയസുകാരി മുങ്ങി മരിച്ചു. ഷാർജ മലീഹ ഫാമിലാണ് സംഭവം. മഗ്രിബ് നമസ്കാരത്തിനായി രക്ഷിതാക്കൾ പോയ സമയത്താണ് അപകടം നടന്നതെന്നാണ് നിഗമനം. നമസ്കാരത്തിന് ശേഷം മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയിലായ കുട്ടിയെ നീന്തൽ കുളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയും മാതാപിതാക്കളും ഏതു രാജ്യക്കാരാണെന്നോ തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നീന്തൽ കുളത്തിലും ബിച്ചിലും കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.