ദോഹ: ഖത്തറിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ പരീക്ഷകള്‍ അതത് പരീക്ഷാ ആസ്ഥാനങ്ങളില്‍ നടക്കുമെന്ന് സുപ്രിം വിദ്യാഭ്യാസ കാര്യ അണ്ടര്‍ സെക്രട്ടറി ഫൗസിയ അല്‍ ഖാത്തര്‍. ജൂണ്‍ ആദ്യം മുതല്‍ നിശ്ചിത തിയ്യതികളില്‍ പരീക്ഷ നടക്കും. എവിടെയൊക്കെയാണ് പരീക്ഷയെന്ന് പിന്നീട് പ്രഖ്യാപിക്കും.
വിദ്യാഭ്യാസ വര്‍ഷം അവസാനിപ്പിക്കാന്‍ പദ്ധതിയില്ലെന്നും വിദൂര വിദ്യാഭ്യാസ രീതിയില്‍ പഠനം തുടരുമെന്നും അവര്‍ വ്യക്തമാക്കി. ഖത്തര്‍ ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകളും ഇതേ രതിയില്‍ തുടരണമെന്നും അവര്‍ അറിയിച്ചു.
Students of public schools have not been exempted from the tests