Monday, December 5, 2022
HomeNewsKeralaസച്ചാർ അട്ടിമറി സർക്കാർ മുസ്ലിംകളെ വഞ്ചിച്ചു: എസ് വൈ എസ്

സച്ചാർ അട്ടിമറി സർക്കാർ മുസ്ലിംകളെ വഞ്ചിച്ചു: എസ് വൈ എസ്

കൽപ്പറ്റ : സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയെ അട്ടിമറിക്കുക വഴി സർക്കാർ മുസ്ലിംകളെ വഞ്ചിക്കുകയാണ് ചെയ്‌തതെന്ന് എസ്.വൈ.എസ്. മേഖല സംഗമങ്ങൾ ആരോപിച്ചു. ഇതിനെതിരെയുള്ള പ്രതിഷേധത്തിൽ രാഷ്ടീയ മുതലെടുപ്പോ വിഭാഗീയ ചിന്തകളോ ഇല്ലാതെ മുസ്ലിം സമൂഹം ഒന്നായി പങ്ക് ചേരണമെന്നും സംഗമം ആവശ്യപ്പെട്ടു. സംഘടനാ പ്രവർത്തന പദ്ധതി, സുപ്രഭാതം വാർഷിക കാമ്പയിൻ, ബാഫഖി തങ്ങൾ അനുസ്മരണം
പ്രാർത്ഥന സദസ്സ് എന്നിവ നടന്നു.
കൽപ്പറ്റ മേഖല സംഗമം മുഹമ്മദലി അഹ്‌സനി ഉദ്‌ഘാടനം ചെയ്തു ജില്ലാ ഉപാധ്യക്ഷൻ വി കെ അബ്ദുറഹ്മാൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി മേഖലാ പ്രസിഡണ്ട്  വി കെ അബ്ദുറഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു അബ്ബാസ് മൗലവി നെടുങ്ങോട് പദ്ധതി അവതരിപ്പിച്ചു സുൽത്താൻ ബത്തേരി മേഖലയിൽ മേഖലാ പ്രസിഡണ്ട് കെ സി കെ തങ്ങളുടെ അധ്യക്ഷതയിൽ ജംഇയ്യത്തുൽ ഖുത്വബാ ജില്ലാ സെക്രട്ടറി മുജീബ് ഫൈസി ഉദ്‌ഘാടനം ചെയ്തു കെ എ നാസർ മൗലവി വിഷയമവതരിപ്പിച്ചു
കമ്പളക്കാട് മേഖലയിൽ  മേഖലാ പ്രസിഡണ്ട് ഫൈസൽ ഫൈസി കോട്ടത്തറ അധ്യക്ഷത വഹിച്ചു  സമസ്ത ജില്ലാ സെക്രട്ടറി  എസ്‌ മുഹമ്മദ് ദാരിമി ലീഡർ മീറ്റ് ഉദ്‌ഘാടനം ചെയ്തു എസ്‌  വൈ എസ്‌  ജില്ലാ വർക്കിംഗ്‌ പ്രസിഡണ്ട് കെ  മുഹമ്മദ് കുട്ടി ഹസനി മുഖ്യപ്രഭാഷണം നടത്തി  വെള്ളമുണ്ട മേഖലയിൽ
ചേനോത്ത് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു
ഇസ്മായിൽ ദാരിമി വെള്ളമുണ്ട ഉദ്‌ഘാടനം ചെയ്തു മുഫത്തിശ് ഇബ്രാഹീം ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി ഉസ്മാൻ ഫൈസി മുഖ്യ പ്രഭാഷണം നടത്തി
പനമരം മേഖലയിൽ കുണ്ടാല അബ്ദുല്ല ദാരിമിയുടെ അധ്യക്ഷതയിൽ റൈഞ്ച് പ്രസിഡണ്ട് അബ്ദുൽ മജീദ് ദാരിമി ഉദ്‌ഘാടനം ചെയ്തു അഷ്‌റഫ് ഫൈസി പനമരം പ്രാർത്ഥനക്ക് നേതൃത്വം നൽകി
മാനന്തവാടി മേഖലയിൽ  ഉമർ ഹാജി പാണ്ടിക്കടവ് അധ്യക്ഷത വഹിച്ചു അബൂബക്കർ സിദ്ധീഖ് മൗലവി ഉദ്‌ഘാടനം ചെയ്തു
വിവിധ മേഖലയിൽ എ കെ  സുലൈമാൻ മൗലവി ,ഹാരിസ് ബനാന  ,സി എച് അഷ്‌റഫ് ,സഫറത്തലി ദാരിമി , സി കെ അബ്ദുറഹ്മാൻ , റഫീഖ് തോപ്പിൽ സംബന്ധിച്ചു

Most Popular