
ദോഹ: തായ്ലന്റിൽ നിന്നുള്ള ‘ഇനോകി കൂണുകൾ’ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കൂണിന്റെ ഇറക്കുമതി ചെയ്ത പാക്കറ്റുകളിൽ രോഗകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെസൻസ് എന്ന ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തിയെന്ന് മന്ത്രാലയം അറിയിച്ചു. ഇത് കഴിച്ച് ആരോഗ്യപ്രശ്നങ്ങളുള്ളവർ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിന്റെ സെൻട്രൽ ഫുഡ് ലബോറട്ടറികളിലെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ മുന്നറിയിപ്പു നൽകിയത്. തുടർ പരിശോധനകൾക്കും നടപടികൾക്കുമായി മന്ത്രാലയത്തിന്റെ ഭക്ഷ്യ പരിശോധന സംഘത്തെ നിയോഗിച്ചതായി അറിയിച്ചു.
നേരത്തെ വാങ്ങിയ ഉൽപന്നങ്ങൾ ഔട്ട്ലെറ്റുകളിൽ തന്നെ തിരികെ നൽകാവുന്നതാണ്.