Sunday, April 11, 2021
Home Uncategorized അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം: 12 താലിബാന്‍ പ്രവര്‍ത്തകരെ വധിച്ചു

അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം: 12 താലിബാന്‍ പ്രവര്‍ത്തകരെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ വ്യോമാക്രമണത്തില്‍ 12 താലിബാന്‍ പ്രവര്‍ത്തകരെ വധിച്ചു. കൊല്ലപ്പെട്ട ആറുപേര്‍ പാക്കിസ്താന്‍ പൗരന്മാരാണ്. ഏഴുപേര്‍ക്ക് പരിക്കേറ്റതായി നംഗാഹറിലെ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ഖൊഗ്യാനി ജില്ലയിലെ ദല്‍ദോ ഏരിയയിലാണ് ആക്രമണം നടന്നത്. താലിബാന്റെ
കൈവശമുണ്ടായിരുന്ന ഏഴ് റൈഫിളുകള്‍ സേന പിടിച്ചെടുത്തു. താലിബാന്‍ നടത്തിയ ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കോ നിയമപാലകര്‍ക്കോ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Most Popular