Friday, June 25, 2021
Home Gulf സൗദിയിലേക്ക് തിരിച്ചു വരാനുള്ള വിമാന സര്‍വീസുകളുടെ തീയതി നാളെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

സൗദിയിലേക്ക് തിരിച്ചു വരാനുള്ള വിമാന സര്‍വീസുകളുടെ തീയതി നാളെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

റിയാദ്: സൗദി അറേബ്യയിലേക്ക് തിരിച്ചു വരാനുള്ള വിമാന സര്‍വീസുകളുടെ കാര്യം നാളെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. യാത്രക്കാര്‍ക്കുള്ള ചട്ടങ്ങളും നിബന്ധനകളുമെല്ലാം ഇതോടൊപ്പം പ്രഖ്യാപിച്ചേക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് കേസുകള്‍ കൂടുതലുള്ള ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ സൗദിയുടെ യാത്രാ വിലക്ക് പട്ടികയിലുണ്ട്. ഇന്ത്യക്കുള്ള വിലക്ക് നീക്കി സര്‍വീസ് തുടങ്ങുമോ എന്നും നാളെയറിയാനായേക്കും.

മറ്റു രാജ്യങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിക്കുകയും എന്നാല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്താല്‍ പ്രവാസികള്‍ക്കുള്ള പ്രതീക്ഷ എയര്‍ ബബ്ള്‍ കരാറാണ്. ഇതിന്റെ ചര്‍ച്ച എംബസി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സന്തോഷമുള്ള തീരുമാനമുണ്ടാകുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, സെപ്തംബര്‍ മാസത്തിലാണ് സൗദി അറേബ്യ വിമാന യാത്രാ വിലക്ക് ഭാഗികമായി നീക്കിത്തുടങ്ങിയത്. വിമാന സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുക ജനുവരിയിലാണെന്നും ഇതിന്റെ തീയതി ഡിസംബറില്‍ പ്രഖ്യാപിക്കുമെന്നും സൗദി വ്യക്തമാക്കിയിരുന്നു.

Most Popular