Friday, June 18, 2021
Home Gulf Oman പുതിയ വിസയിലുള്ളവര്‍ക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു

പുതിയ വിസയിലുള്ളവര്‍ക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു

മസ്‌കത്ത്: പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു. സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് വിദേശികളുടെ ഒമാനിലേക്കുള്ള വരവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുതിര്‍ന്ന ആര്‍.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഔദ്യോഗിക ദിനപത്രമായ ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. സാധുവായ റെസിഡന്റ് കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വരാന്‍ അനുമതിയുള്ളത്. ഒമാനില്‍ ഏത് തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികളാണെങ്കിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ വിസയിലുള്ളവരുടെ പ്രവേശനത്തിന് വിലക്കുണ്ടാകും. കോവിഡ് മഹാമാരി മുന്‍ നിര്‍ത്തിയാണ് തീരുമാനം.

Most Popular