Friday, May 7, 2021
Home Uncategorized ബറാക ആണവോര്‍ജ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ സ്മരണക്കായി സ്റ്റാമ്പ് പുറത്തിറക്കി

ബറാക ആണവോര്‍ജ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ സ്മരണക്കായി സ്റ്റാമ്പ് പുറത്തിറക്കി

അബൂദാബി: പശ്ചിമ അബൂദാബിയിലെ ബറാക ആണവോര്‍ജ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ സ്മരണക്കായി എമിറേറ്റ്സ് പോസ്റ്റ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ബറാക ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളുടെ ഗ്രാഫിക് ഡിസൈന്‍ ഉള്‍ക്കൊള്ളുന്നതാണ് സ്മാരക സ്റ്റാമ്പ്. എമിറേറ്റ്സ് പോസ്റ്റ് 25,000 സ്മാരക സ്റ്റാമ്പുകള്‍, 1000 എന്‍വലപ്പുകള്‍, 1000 പോസ്റ്റ് കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യും. ഇന്നലെ മുതല്‍ എമിറേറ്റ്സ് പോസ്റ്റ്, എമിറേറ്റ്സ് പോസ്റ്റ് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും പ്രധാന കസ്റ്റമര്‍ ഹാപ്പിനസ്് സെന്ററുകളിലും സ്റ്റാമ്പുകള്‍ വില്‍പനക്ക് ലഭ്യമാണെന്നും അറിയിപ്പില്‍ പറയുന്നു. എമിറേറ്റ്സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്റെ സഹകരണത്തോടെയാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.

Most Popular