കൊറോണ: സൗദിയില്‍ അഞ്ച് മരണം കൂടി; 1289 പുതിയ കേസുകള്‍

saudi corona cases increase

ഷക്കീബ് കൊളക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച രോഗികളുടെ എണ്ണം 18,811 ആയി. അഞ്ച് പേര്‍ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ സൗദിയില്‍ മരണപ്പെട്ടവരുടെ എണ്ണം 144 ആയി.

പുതുതായി രോഗം ബാധിച്ചത് 1289 പേര്‍ക്കാണ്. സുഖം പ്രാപിച്ചവരുടെ എണ്ണം 2500 കടന്നു. ജിദ്ദയില്‍ 294 പേര്‍ക്കും മക്കയില്‍ 218 പേര്‍ക്കും മദീനയില്‍ 202 പേര്‍ക്കും റിയാദില്‍ 178 പേര്‍ക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്.

ബെയ്ഷ് 126, ജുബൈല്‍ 107, അല്‍ഖോബാര്‍ 50, ഹൊഫൂഫ് 37, ദമ്മാം 26, സുല്‍ഫി 11, ഖതീഫ് 7, തായിഫ് 5, അല്‍ബാഹ 5, ബുറൈദ 4, തബൂക് 4, ഹായില്‍ 3, മുസാഹ്മിയ 2, അബഹ, ഖമീസ്, യാമ്പു, ജിസാന്‍, അല്‍തുവൈല്‍, ദൂമത് അല്‍ജന്ദല്‍, അല്‍ഖര്‍ജ്, സാജിര്‍, ദിരിയ, സക്കാക എന്നിവിടങ്ങളില്‍ ഓരോന്ന് വീതവുമാണ് പുതുതായി രോഗം ബാധിച്ചവരുടെ വിവിധ പ്രവിശ്യകളിലെ കണക്ക്.

The total number of cases of covid 19 disease in Saudi Arabia reached 18,811. Five more died. Saudi death toll rises to 144