Monday, July 26, 2021
Home Gulf Qatar ഖത്തറിനെതിരായ ഉപരോധം കഴിഞ്ഞ ആഴ്ച്ച അവസാനിപ്പിക്കാനുള്ള ശ്രമത്തിന് യുഎഇ തടസ്സം സൃഷ്ടിച്ചതായി റിപോര്‍ട്ട്

ഖത്തറിനെതിരായ ഉപരോധം കഴിഞ്ഞ ആഴ്ച്ച അവസാനിപ്പിക്കാനുള്ള ശ്രമത്തിന് യുഎഇ തടസ്സം സൃഷ്ടിച്ചതായി റിപോര്‍ട്ട്

ദോഹ: ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം കഴിഞ്ഞ ആഴ്ചയോടെ അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് യുഎഇ തുരങ്കം വച്ചതായി റിപോര്‍ട്ട്. ഫോക്സ് ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ഉപരോധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച അമേരിക്ക, ഖത്തര്‍, സൗദി എന്നീ രാഷ്ട്രങ്ങളുടെ ഉന്നത അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു. ഉപരോധം ഉപാധികളോടെ അവസാനിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍, യുഎഇ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തടസ്സ വാദം ഉന്നയിച്ചതോടെ ഉന്നതതല യോഗം റദ്ദ് ചെയ്യുകയായിരുന്നുവെന്ന് അമേരിക്കന്‍ വിദേശ കാര്യ മന്ത്രലയത്തിലെ ഉന്നതരെ ഉദ്ധരിച്ചു ഫോക്സ് ന്യൂസ് ചൂണ്ടിക്കാട്ടി.

യുഎഇയുടെ സമ്മര്‍ദത്തെ തുടര്‍ന്നു സൗദി അധികൃതര്‍ യോഗത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖത്തര്‍ ഉപരോധം പിന്‍വലിപ്പിക്കാന്‍ ഈ വരുന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന് മേല്‍ സ്വാധീനം ചെലുത്തുന്നത് ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളാണ്.

അതേ സമയം, പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സൗദി അറേബ്യക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ് പ്രതികരിച്ചു. പൊതു താല്‍പര്യങ്ങള്‍ ഉറപ്പ് വരുത്തി സൗദി അറേബ്യക്ക് വിഷയം കൈകാര്യം ചെയ്യാനാവുമെന്ന് യുഎഇക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

Most Popular