ലോക്ക് ഡൌണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ആപ്പായി ടിക് ടോക്. ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്‌സ് ആപ്പിനെയും ഫേസ്ബുക്കിനെയും മറികടന്നാണ് ടിക് ടോക്ക് എന്ന കുഞ്ഞന്‍ വീഡിയോ ആപ്പ് ഈ നേട്ടം കരസ്ഥമാക്കിയത്.
കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് ടിക് ടോക് 20 ശതമാനം കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ആപ് ആനി നടത്തിയ സര്‍വെയിലാണ് ഇത് തെളിഞ്ഞത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഒഎസിലും 49 മില്യണ്‍ തവണയാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.
ടിക് ടോക്കിന് പുറമെ, വാട്‌സ് ആപ്, ഫേസ്ബുക്ക്, ഹലോ തുടങ്ങിയ ആപ്പുകളുടെ ഡൗണ്‍ലോഡിങ്ങും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സാണ് ഹലോ ആപ്പിന്റെയും ഉടമസ്ഥര്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമും അലിബാബ ഗ്രൂപ്പിന്റെ വിമേറ്റും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.