Thursday, May 13, 2021
Home Uncategorized സൗദിയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ്

സൗദിയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ്

റിയാദ്: സൗദിയില്‍ ഇന്ന് 224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 355,258 ആയി. ഇന്നും ഉയര്‍ന്ന കൊവിഡ് രോഗമുക്തിയാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 489 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 343,371 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6,107 പേരാണ്. 785 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, ഇന്ന് 19 പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 5,780 ആയി.

Most Popular