Monday, May 23, 2022
HomeUncategorizedട്രാക്ക് ഈസ്റ്റര്‍, വിഷു, ഈദ് പരിപാടി സംഘടിപ്പിച്ചു

ട്രാക്ക് ഈസ്റ്റര്‍, വിഷു, ഈദ് പരിപാടി സംഘടിപ്പിച്ചു

ദോഹ: തിരുവനന്തപുരം ഡിസ്ട്രിക്ട് റെസിഡന്റസ് അസോസിയേഷന്‍ ഖത്തറി(TRAQ) ന്റെ ആഭിമുഖ്യത്തില്‍  ട്രാക്ക് ഈവ്-2021 എന്ന പേരില്‍ ഈസ്റ്റര്‍, വിഷു, ഈദ് കലാ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ ട്രാക്ക് പ്രസിഡന്റ് റഹ്‌മത്തുള്ള അധ്യക്ഷത വഹിച്ചു. വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ നടന്നു.
traq12021 പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് കൂടിയായ ഡോ. മോഹന്‍ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥി പ്രശസ്ത കാഥികന്‍ അയിലം ഉണ്ണികൃഷ്ണന്‍ അംഗങ്ങളുമായി സംവദിച്ചു.
traq2ഫാദര്‍ ജോയ് വില്യംസ്, ഗീത സന്തോഷ്, യൂസ്ഫ് പലപ്പറ്റ എന്നിവര്‍ വിശുദ്ധ ദിന സന്ദേശങ്ങള്‍ നല്‍കി. സൈനബ നൂര്‍, സ്‌നേഹ സുരേഷ് എന്നിവര്‍ അവതാരകരായിരുന്നു. നീലിമദേവന്‍ ഈശ്വര പ്രാര്‍ത്ഥനയും
ട്രാക് ജനറല്‍ സെക്രട്ടറി എം ജി ഗോപകുമാര്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് അഡ്വ. ഡോ. ലാല്‍കുമാര്‍ നന്ദിയും പറഞ്ഞു.

 

Most Popular