Friday, June 25, 2021
Home Uncategorized യാത്ര അയപ്പ് നല്‍കി

യാത്ര അയപ്പ് നല്‍കി

കോഴിക്കോട് സര്‍വ്വകലാശാല മുന്‍ കലാതിലകവും ഖത്തറിലെ പ്രമുഖ കലാകാരിയും ആയ അമ്പിളിക്ക് കേരളീയം ഖത്തര്‍ യാത്ര അയപ്പ് നല്‍കി. അമ്പിളി കേരളീയം ഖത്തര്‍ മുന്‍ ജോയിന്റ് സെക്രട്ടറിയും കേരളീയത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്നു. കേരളീയം ഖത്തര്‍ പ്രസിഡന്റ് ശ്രീ.ദുര്‍ഗ്ഗാദാസ് പൊന്നാട അണിയിച്ചു ആദരിച്ചു. വനിതാ വേദി പ്രസിഡന്റ് സുമ യാത്ര അയപ്പ് ആയി കേരളീയത്തിന്റെ സമ്മാനം നല്‍കി. ജോയിന്റ് സെക്രട്ടറി അനു രൂപരാജ് ,വൈസ് പ്രസിഡന്റ് മധു അഭിമന്യു, എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആനന്ദ് മേനോന്‍, പ്രസാദ്, മലയാളം മിഷന്‍ ട്രഷറര്‍ സുരേഷ് പടിപ്പുരക്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

Most Popular