ഗള്‍ഫ് കപ്പ് ഫൈനല്‍ കാണാന്‍ ബഹ്‌റയ്‌നില്‍ നിന്ന് കളിയാരാധകര്‍ എത്തുന്നത് 12 വിമാനങ്ങളില്‍

ദോഹ: 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഫൈനല്‍ കാണുന്നതിന് ബഹ്‌റയ്‌നില്‍ നിന്നെത്തുന്നത് 12 വിമാനങ്ങള്‍ നിറയെ കാണികള്‍. ഇന്ന് വൈകീട്ട് 7 മണിക്കാണ് സൗദി അറേബ്യയും ബഹ്‌റയ്‌നും തമ്മിലുള്ള ഫൈനല്‍. കുവൈത്ത് വഴിയാണ് ബഹ്‌റയ്‌നില്‍ നിന്നുള്ള കാണികള്‍ ഹമദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ എത്തുകയെന്ന് അല്‍ജസീറയും അല്‍കാസ് ടിവിയും റിപോര്‍ട്ട് ചെയ്തു.

ബഹ്‌റയ്‌നി ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് തങ്ങളുടെ ടീമിനെ പിന്തുണക്കാന്‍ കാണികളെ എത്തിക്കുന്നതെന്ന് ബഹ്‌റയ്ന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സൗദി അറേബ്യ ഇതിന് മുമ്പ് മൂന്ന് തവണ ഗള്‍ഫ് കപ്പ് നേടിയിട്ടുണ്ട്. അതേ സമയം, ബഹ്‌റയ്ന്‍ ആദ്യമായാണ് ഗള്‍ഫ് കപ്പ ്‌സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.