ദുബയില്‍ ട്രക്കും പിക്കപ്പും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

DUBAI ACCIDENT

ദുബയ്: ദുബയ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 5.30ഓട് കൂടി ട്രക്കും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദുബയ് പോലിസ് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

പരിക്കേറ്റവരെ ചികില്‍സയ്ക്കായി റാഷിദ് ആശുപത്രിയിലേക്കു മാറ്റി. ട്രക്ക് ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡിന്റെ വലതുഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് പിറകില്‍ നിന്ന് പിക്കപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.