Thursday, December 8, 2022
HomeGulfയു.എ.ഇയില്‍ വീണ്ടും 60 ദിവസ വിസ അനുവദിച്ച്‌ തുടങ്ങി

യു.എ.ഇയില്‍ വീണ്ടും 60 ദിവസ വിസ അനുവദിച്ച്‌ തുടങ്ങി

ദുബൈ: യു.എ.ഇയില്‍ 60 ദിവസത്തെ വിസ വീണ്ടും അനുവദിച്ച്‌ തുടങ്ങി. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചത്.

അതേസമയം, സന്ദര്‍ശക വിസയുടെ പിഴ 50 ദിര്‍ഹമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 100 ദിര്‍ഹമായിരുന്നു. 60 ദിവസത്തെ വിസ ദീര്‍ഘിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍, 30 ദിവസത്തെ വിസ ആവശ്യമെങ്കില്‍ നീട്ടാന്‍ കഴിയും.

രക്ഷിതാക്കള്‍ക്കൊപ്പം എത്തുന്ന കുട്ടികള്‍ക്ക് ഒരു മാസത്തെ സന്ദര്‍ശക വിസ സൗജന്യമാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍, രണ്ട് മാസം വിസയെടുക്കുന്നവര്‍ക്ക് ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയില്‍ ഗ്രേസ് പിരീഡും കാണിക്കുന്നില്ല.

ഈ മാസം മുതല്‍ യു.എ.ഇയില്‍ വിസ നടപടികളില്‍ കാര്യമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്.

Most Popular