Wednesday, January 19, 2022
HomeGulfകോവിഡ് വ്യാപനം: 7 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി യു എ ഇ

കോവിഡ് വ്യാപനം: 7 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി യു എ ഇ

കോവിഡ്  കണക്കിലെടുത്ത് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചതായി യുഎഇ. യാത്രാ നിരോധനം നവംബർ 29 മുതൽ പ്രാബല്യത്തിൽ വരും.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫോർ നാഷണൽ അതോറിറ്റി ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ഈശ്വതിനി, സിംബാബ്‌വെ, ബോട്‌സ്വാന, മൊസാംബിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും  ട്രാൻസിറ്റ് യാത്രക്കാർക്കും പ്രവേശനം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു.

Most Popular