അബുദാബി: യുഎഇ യിൽ കഴിഞ്ഞ വര്ഷം വിസ എടുക്കുന്നവരിലും പുതുക്കിയവരിലും വൻ വർദ്ധനവ്. കഴിഞ്ഞ വർഷം 58 ലക്ഷം താമസ വീസകൾ നൽകിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഇതിൽ 34,14,241 പുതിയ വീസകളായിരുന്നു. 2022ൽ 23.9 ലക്ഷം വീസകൾ പുതുക്കുകയും ചെയ്തിട്ടുണ്ട്.
ഡിജിറ്റൽവൽക്കരണം ശക്തമായതോടെ ലോകത്ത് എവിടെ നിന്നും ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ് വഴി വീസ, എൻട്രി പെർമിറ്റ്, താമസ വീസ എന്നിവയ്ക്ക് മതിയായ ഫീസ് അടച്ച് അപേക്ഷിക്കാം. വെബ്‌സൈറ്റ് (www.icp.gov.ae) വഴിയോ സ്മാർട്ട് ആപ്പ് (UAEICP) വഴിയോ 5 ഘട്ടങ്ങളിലൂടെ അപേക്ഷിക്കാം.·അപേക്ഷയിലെ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥൻ പരിശോധിച്ച് തൃപ്തികരമെങ്കിൽ വീസ ഇമെയിലിൽ ലഭിക്കും.