ഫലസ്തീനെ കൊന്നൊടുക്കാൻ ഇസ്രായേലിന് അത്യാധുനിക ആയുധങ്ങൾ കൈമാറി അമേരിക്ക. 73.5 കോടി ഡോളറിന്‍റെ ആയുധങ്ങളാണ് ബൈഡൻ ഭരണകൂടം ഇസ്രായേലിന് കൈമാറിയത്. ബോംബുകളെ കൂടുതല്‍ കൃത്യതയുള്ള മിസൈലുകളാക്കി മാറ്റുന്ന ജെ.ഡി.എ.എമ്മുകളാണ് ഇതില്‍ പ്രധാനം. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇവ കൂടി എത്തുന്നതോടെ നാശനഷ്ടം ഇരട്ടിയാകും. ഒറ്റ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടേക്കും. മരണസംഖ്യ കുത്തനെ ഉയരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മുമ്ബും ജെ.ഡി.എ.എമ്മുകള്‍ ഇസ്രായേലിന് കൈമാറിയിട്ടുണ്ട്.
ഫലസ്തീനെ എന്ത് വിലകൊടുത്തും നിഷ്പ്രഭമാക്കാൻ ഇസ്രായേലിനു അമേരിക്കൻ പിന്തുണ ലഭിച്ചതോടെ സംഘർഷം അവസാനമില്ലാതെ തുടർന്നേക്കുമെന്നാണ് സൂചനകൾ. വെടിനിര്‍ത്തലിന് ഇസ്രായേലിനുമേല്‍ സമ്മര്‍ദം ചെലുത്തേണ്ട ബൈഡന്‍ ഭരണകുടം പകരം ആക്രമണത്തിന് മുനകൂട്ടാന്‍ കൂടുതല്‍ അപകടകാരിയായ ആയുധങ്ങള്‍ കൈമാറുന്നതിനെതിരെ യു.എസ് കോണ്‍ഗ്രസില്‍ ചില അംഗങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. അതേ സമയം, ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ആക്രമണം തുടരാമെന്നുമാണ് ഇപ്പോഴും ബൈഡന്‍റെ നിലപാട്. ഒമ്ബതാം ദിവസവും തുടര്‍ന്ന ആക്രമണങ്ങളില്‍ ഇതുവരെ 61 കുട്ടികളുള്‍പെടെ 212 ഫലസ്തീനികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 1,500 ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ യഥാർത്ഥ സഖ്യ ഇതിലും അപ്പുറമാണെന്നാണ് സൂചനകൾ.
നിരപരാധികള്‍ക്കു മേല്‍ ഇസ്രായേല്‍ ബോംബറുകള്‍ അഗ്നി വര്‍ഷിക്കുന്നത് തുടരുന്നതിനെതിരെ ലോകമെങ്ങും ജ്വാലയായി പടര്‍ന്ന പ്രതിഷേധത്തിന്‍റെ സാഹചര്യത്തില്‍ യു.എസ് ഭരണകൂടം ആദ്യമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നാം തവണയും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹുവുമായി ഇതുസംബന്ധിച്ച് ബൈഡന്‍ സംസാരിച്ചു. എന്നാല്‍, അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബൈഡനെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആയുധക്കച്ചവടത്തിന് പുറമെ പ്രതിവര്‍ഷം 380 കോടി ഡോളര്‍ സൈനിക സഹായമായി യു.എസ് ഇസ്രായേലിന് നല്‍കുന്നുണ്ട്. മറ്റു രാജ്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ മനുഷ്യാവകാശ സംരക്ഷണം നിബന്ധനയാണെങ്കില്‍ ഇസ്രായേലിനു മാത്രം അത് ബാധകമല്ല. വലിയ സാമ്ബത്തിക ശക്തിയായി ഉയര്‍ന്ന രാജ്യത്തിന് ഇനിയും സഹായം തുടരുന്നതിനെതിരെ സ്വന്തം കക്ഷിയായ ഡെമോക്രാറ്റില്‍നിന്നുതന്നെ എതിര്‍പ്പുണ്ടായിട്ടും നിലപാട് ഇതുവരെ മാറ്റിയിട്ടില്ല.