Saturday, April 10, 2021
Home Uncategorized ഇന്ത്യക്കെതിരായ ട്രംപിന്റെ പ്രസ്താവന വിവാദത്തില്‍

ഇന്ത്യക്കെതിരായ ട്രംപിന്റെ പ്രസ്താവന വിവാദത്തില്‍

ന്യൂഡല്‍ഹി: അടുത്ത സുഹൃത്താണെന്ന് അവകാശപ്പെടുമ്പോഴും തരംകിട്ടുമ്പോള്‍ ഇന്ത്യയെ തിരിഞ്ഞുകുത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടികള്‍ വിവാദമാകുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യയിലെ അന്തരീക്ഷ വായു ഏറെ മലിനമാണെന്ന പ്രസ്താവനയാണ് ട്രംപില്‍നിന്നുണ്ടായത്. എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡനുമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച അവസാനവട്ട സംവാദത്തിനിടക്കായിരുന്നു പരാമര്‍ശം.
ഒപ്പമാണെന്ന് ആവര്‍ത്തിക്കുമ്പോഴും നേരത്തെ പലതവണ ഇന്ത്യയം ട്രംപ് വിമര്‍ശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മേയില്‍ യു.കെ ആസ്ഥാനമായ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ഐ.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യക്ക് നല്ല വായുവില്ല, നല്ല വെളളവുമില്ല എന്ന് പറഞ്ഞ ട്രംപ് ഇന്ത്യയിലെ ടില നഗരങ്ങളില്‍ നിങ്ങള്‍ക്ക് ശ്വസിക്കാന്‍ പോലും കഴിയില്ല എന്നും ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നമസ്‌തെ ട്രംപ് പരിപാടിക്കെത്തിയ യുഎസ് പ്രസിഡന്റും നരേന്ദ്ര മോദിയും തമ്മിലുളളതെന്ന് കരുതുന്ന സൗഹൃദത്തിന് ബലം നല്‍കുന്നതായിരുന്നില്ല ഈ പരാമര്‍ശങ്ങള്‍.

Most Popular