Friday, July 1, 2022
HomeUncategorizedമുസാവ (Innovative Womens Domain) VEZETO-2 എക്സിബിഷൻ നടത്തി

മുസാവ (Innovative Womens Domain) VEZETO-2 എക്സിബിഷൻ നടത്തി

ഖത്തറിലെ വനിതകളുടെ കൂട്ടായ്മ “മുസാവ” (Innovative Womens Domain) നടത്തിയ എക്സിബിഷൻ വെസിറ്റോ -2 ഐസിസി ഹാളിൽ സംഘടിപ്പിച്ചു .

സംരംഭകർക്കു മാർഗ്ഗ നിർദ്ദേശം നൽകുന്നതിൽ പ്രമുഖയായ ഡോക്ടർ. ലുലുവ ഹസ്സൻ അൽ ഉബൈദലി ഉദ്‌ഘാടനം ചെയത പരിപാടിയിൽ , ബാബുരാജ് (ഐ സി സി ) സാം ബഷീർ, ഡോക്ടർ. താജ് ആലുവ എന്നിവർ ആശംസ പ്രസംഗം നടത്തി .

ആതുര സേവനരംഗത്തു തങ്ങളുടേതായ സംഭാവനകൾ നൽകി , മാതൃക പ്രവർത്തനം നടത്തുന്ന ശ്രീരാമതി ബബിത മനോജ് , ജാസ്മിൻ ചെറിയാൻ , റീന തോമസ് നീലം ഇമ്മാനുവേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു .

 

ഖത്തറിലെ ഒരു കൂട്ടം വനിതകൾ സ്വന്തമായി ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ , ഡ്രെസ്സുകൾ , ഷൂസ്, ബാഗുകൾ മറ്റു നിരവധി സാധനങൾ വേദിയിൽ പ്രദർശിപ്പിച്ചു . വളർന്നു വരുന്ന കൊച്ചു മിടുക്കികൾ വരെ കൈകൊണ്ട് ഉണ്ടാക്കിയ ഭംഗിയുള്ള വസ്തുക്കൾ എക്സിബിഷനിൽ കൗതുകമായി .

മുഖ്യ പ്രായോജകരായ സഫാരി ഹൈപ്പർമാർകെറ്റ് , യൂറോപ്പ് കാർഗോ , 98.6 റേഡിയോ മലയാളവും സഹകരിച്ഛ് നടത്തിയ ‘VEZETO -2 എ ക്സിബിഷൻ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . രണ്ടു മണി മുതൽ ഒൻപതു മണി വരെ നടത്തിയ പ്രദർശന പരിപാടി പ്രതിഭ രതീഷ് അധ്യക്ഷത വഹിച്ചു . റൂമി സതിറാം സ്വാഗതം പറഞ്ഞു , മുസാവ ചെയർ പേഴ്സൺ നൂർജഹാൻ ഫൈസൽ, ലത ആനന്ദ്, , നസീഹ മജീദ്, അപർണ റെനീഷ് , , വഹീദ നസീർ , നബീസകുട്ടി, സജ്‌ന മൻസൂർ , ഷിനിജ ഷമീർ എന്നിവർ നിയന്ത്രിച്ചു . രശ്മി സന്തോഷ് നന്ദിയും പറഞ്ഞു .

Most Popular