ന്യൂയോര്‍ക്ക്: വാട്സ് ആപ്പിൽ കാലങ്ങൾക്കുമുന്പേ അയച്ച മെസ്സേജ് കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ ഇനി അതിനും ബുദ്ധിമുട്ടേണ്ടിവരില്ല. അത്തരത്തിലുള്ള ഒരു ഫീച്ചറാണ് വാട്സ് ആപ്പ് പുറത്തിറക്കാൻ പോകുന്നത്. തിയതി ഉപയോഗിച്ച് ഇനി മുതൽ സന്ദേശങ്ങൾ തിരയാൻ സാധിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചറിന്റെ ബീറ്റ ടെസ്റ്റിംഗ് വാട്ട്സ്ആപ്പ് ആരംഭിച്ചുകഴിഞ്ഞു.
ഉപയോക്താക്കള്‍ക്ക് വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയില്‍ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും.
നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കായുള്ള ചില വാട്ട്സ്ആപ്പ് ബീറ്റയ്ക്കായി പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പിലെ പുത്തന്‍ ഫീച്ചറുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ ഫീച്ചറിന്റെ കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.