Saturday, April 17, 2021
Home Uncategorized 300 ഇലക്​ടറൽ വോട്ടുകൾ നേടി വിജയിക്കുമെന്ന്​ ഡെമോ​ക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ

300 ഇലക്​ടറൽ വോട്ടുകൾ നേടി വിജയിക്കുമെന്ന്​ ഡെമോ​ക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 300 ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയിക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. അമേരിക്കയില്‍ മുഴുവന്‍ നന്നായി പ്രവര്‍ത്തിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയം ഉറപ്പായതോടെ ജോ ബൈഡന്‍ അനുകൂലികള്‍ ആഹ്ലാദ പ്രകടനവുമായി തെരുവുകള്‍ കീഴടക്കിയിരുന്നു. അതേസമയം ഡെമോക്രാറ്റിക് പ്രവര്‍ത്തകരോട് ശാന്തമായി ഇരിക്കാന്‍ ജോ ബൈഡന്‍ വീണ്ടും അഭ്യര്‍ഥിക്കുകയും ചെയ്തു.

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് അറിയാനുള്ളത്. പെന്‍സില്‍വേനിയ, അരിസോണ, നൊവാഡ, ജോര്‍ജിയ എന്നിവിടങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. 20 ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ ബൈഡന്‍ വിജയം ഉറപ്പിച്ചാല്‍ ബൈഡന്‍ പ്രസിഡന്റ് പദത്തിലെത്തും. എന്നാല്‍ വിജയം അവകാശപ്പെട്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് അനുകൂലികളും തെരുവിലിറങ്ങി.

Most Popular