ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത

മസ്‌ക്കറ്റ് : അറേബ്യന്‍ കടലിലെ താഴ്ന്ന മര്‍ദ്ദത്തെ തുടര്‍ന്ന് ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാനിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ഒമാനിലെ വിവിധ ഭാഗങ്ങളിലായി ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്് അധികൃതര്‍ അറിയിച്ചു.

 

ഇന്നും നാളെയുമായി 40 എംഎം മുതല്‍ 80 എംഎം വരെ മഴ ലഭിച്ചേക്കുമെന്നും കാറ്റിനുള്ള സാധ്യയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കടലില്‍ മൂന്നു മീറ്റര്‍ മുതല്‍ 4മീറ്റര്‍ ഉയര്‍ച്ചയില്‍ തിരമാലകളും ഉണ്ടാവാം