ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ മാഞ്ഞുപോകാന്‍ വേണ്ടി പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്‌

whatsapp-business

ഏഴ് ദിവസത്തിന് ശേഷം അയച്ച മെസ്സേജുകള്‍ മാഞ്ഞുപോകാന്‍ വേണ്ടി പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്‌ അപ്ഡേഷന്‍. ഒരുതവണ ഈ ഫീച്ചര്‍ എനബിള്‍ ചെയ്താല്‍ വ്യക്തികത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ അയക്കുന്ന പുതിയ മെസ്സേജുകള്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം മാഞ്ഞുപോകുന്നതാണ്. എന്നാല്‍ ഇതിന് മുമ്പ് അയച്ചതോ സ്വീകരിച്ചതോ ആയ മെസ്സേജുകളെ ഇത് ബാധിക്കില്ല. വ്യക്തികത ചാറ്റില്‍ ഉപഭോക്താവിന് ഈ ഫീച്ചര്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.  ഗ്രൂപ്പ് ചാറ്റുകളില്‍ അഡ്മിന് മാത്രമെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മെസ്സേജുകള്‍ മാഞ്ഞുപോയതിന് ശേഷം തിരിച്ചെടുക്കാനുള്ള യാതൊരു മാര്‍ഗവുമില്ല.

i phone series

അതോടൊപ്പം മായ്ക്കാന്‍ ഉദ്ദേശിക്കുന്ന മെസ്സേജ് ഫോര്‍വാഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മായ്ക്കാന്‍ സാധിക്കില്ല. അത് പോലെ തന്നെ ഈ മെസ്സേജ് ബാക്ക്അപ് ചെയ്ത് റിസ്റ്റോര്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ ഫങ്ഷന്‍ നടക്കില്ല. മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഓണാക്കിയ ഫോണില്‍ ഓഡിയോയും വീഡിയോയും സ്വയം ഡൗണ്‍ലോഡ് ആയി ഫോണില്‍ സേവ് ചെയ്യും. ഇത് നഷ്ടപ്പെടുകയില്ല. അതേസമയം ഒരാള്‍ ഏഴ് ദിവസത്തിലധികം വാട്‌സ് ആപ്പ്‌ തുറന്നിട്ടില്ലെങ്കിലും മെസ്സേജുകള്‍ മാഞ്ഞുപോയിരിക്കും. എന്നാലും നോട്ടിഫിക്കേഷനില്‍ മെസ്സേജ് കാണിക്കും.