Friday, December 2, 2022
HomeGulfലോകകപ്പ്: സൗദി ദേശീയ ടീമായ ഗ്രീൻ ഫാൽക്കൺസ് ഖത്തറിലെത്തി

ലോകകപ്പ്: സൗദി ദേശീയ ടീമായ ഗ്രീൻ ഫാൽക്കൺസ് ഖത്തറിലെത്തി

റിയാദ്∙ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി സൗദി ദേശിയ ടീമായ ഫാൽക്കൺസ് ഖത്തറിലെത്തി. കോച്ച് ഹെർവ് റെനാർഡും മറ്റ് വിദേശ ഉദ്യോഗസ്ഥരും ഉൾപ്പെടെ മുഴുവൻ ടീം അംഗങ്ങളും സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും ദോഹയിൽ വെളുത്ത തോപ്പും ഷെമാഗും ധരിച്ചാണ് വന്നിറങ്ങിയത്. ചൊവ്വാഴ്ച( 22) ഗ്രൂപ്പ് സി ഉദ്ഘാടന മത്സരത്തിൽ ഗ്രീൻ ഫാൽക്കൺസ് അർജന്റീനയെ നേരിടും. ഗ്രൂപ്പിലെ സൗദി ടീമിന്റെ മറ്റ് മത്സരങ്ങൾ പോളണ്ടിനോടു മെക്സിക്കോയോടുമാണ്.

Most Popular