ലോകകപ്പ് മത്സരങ്ങളിലെ സമയ ക്രമത്തിൽ മാറ്റം

ദോഹ:ഖത്തർ ലോകകപ്പിൽ ഇത് വരെ, ഉച്ചയ്ക്ക് 1 മുതൽ രാത്രി 10 വരെ 4 വ്യത്യസ്ത സമയങ്ങളിലായി 4 വ്യത്യസ്ത മത്സരങ്ങൾ ഉണ്ടായിരുന്നിടത്ത്, ഇന്ന് മുതൽ ഒരേ സമയം 2 മത്സരങ്ങൾ വീതം ദിനേന 4 മത്സരങ്ങൾ തന്നെ നടക്കും.

ഖത്തർ സമയം വൈകിട്ട് 6 നും (8:30 pm ist) രാത്രി 10 (12:30 am ist) നുമാണ് 2 മത്സരങ്ങൾ വീതം ഒരേ സമയം നടക്കുക. ഗ്രൂപ്പ് ഘട്ടം ഡിസംബർ 3 ന് അവസാനിക്കും. അതേ ദിവസം തന്നെ നോക്കൗട്ടുകൾ ആരംഭിക്കും.