Wednesday, November 30, 2022
HomeUncategorizedലോകകപ്പ്; വാക്സിനേഷൻ നിർബന്ധമല്ലെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ലോകകപ്പ്; വാക്സിനേഷൻ നിർബന്ധമല്ലെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ലോകകപ്പിനായി ഖത്തറിലേക്കെത്തുന്നവർക്ക് വാക്സിനേഷൻ നിർബന്ധമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷൻ യൂണിറ്റ് മേധാവി ഡോ. സോഹ അൽ ബയാത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ വാക്സിനുകൾ സ്വീകരിക്കാൻ ശക്തമായി ശുപാർശ ചെയ്യുന്നതായും അവർ പറഞ്ഞു.

വിദേശികൾ അടക്കം ലോകകപ്പിനായി വരുന്ന എല്ലാ ആരാധകർക്കും ഖത്തറിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള അടിയന്തര ആരോഗ്യ സേവനങ്ങൾ സൗജന്യമായി ആക്സസ് ചെയ്യാനുള്ള അവസരമുണ്ടാകും.

ഖത്തറിലെ എല്ലാ ഫാൻ സോണുകളിലും അതിവേഗ ആന്റിജൻ പരിശോധനയ്ക്കായി കേന്ദ്രങ്ങളും ബൂത്തുകളും സജ്ജീകരിക്കാനും ഞങ്ങൾ പദ്ധതിയിടുന്നു, ടൂർണമെന്റിൽ വളരെ താങ്ങാനാവുന്ന ചിലവിൽ ഇത് എല്ലാവർക്കും ലഭ്യമാകും. 28 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കുറഞ്ഞത് 100 സ്വകാര്യ ക്ലിനിക്കുകളിലും റാപ്പിഡ് ആന്റിജൻ പരിശോധന ലഭ്യമാണെന്നും അവർ പറഞ്ഞു.

തിങ്കളാഴ്ച ലോകാരോഗ്യ സംഘടനയുടെ (WHO) വെബിനാറിൽ “മെഗാ കായിക ഇവന്റുകൾ സുരക്ഷിതവും ആരോഗ്യകരവുമാക്കുക” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഡോ.സോഹ.

Most Popular