പ്രാര്‍ഥനാമണ്ഡപത്തിലേക്കുള്ള പടികളില്‍ നാലു കയറിയപ്പോഴേക്കും ഏകദേശം 35 വയസ്സ് പ്രായമുള്ള ഒരു യുവാവ് അദ്ദേഹത്തിന്റെ മുന്‍പാകെ വന്നു. ഏകദേശം രണ്ടുവാര മാത്രം അകലെനിന്ന് ആ യുവാവ് അദ്ദേഹത്തെ വണങ്ങി. ‘ഇന്ന് പ്രാര്‍ഥനയ്ക്കെത്താന്‍ കുറേ വൈകിയല്ലോ.’ ‘ഉവ്വ്, ഞാന്‍ വൈകി.’ ചിരിച്ചുകൊണ്ട് ആ യുവാവിന് മറുപടി നല്‍കി. അപ്പോഴേക്കും യുവാവ് തന്റെ റിവോള്‍വര്‍ വലിച്ചെടുത്ത് അദ്ദേഹത്തിന് നേരെ തുടരെത്തുടരെ മൂന്ന് ഉണ്ടകള്‍ ഒഴിച്ചുകഴിഞ്ഞിരുന്നു.