റോഡുകളും കാറുകളും ഇല്ല | സൗദിയിൽ അത്ഭുത നഗരം ഒരുങ്ങുന്നു

മനുഷ്യരേക്കാള്‍ റോബോട്ടുകളുള്ള ദേശം. സോളാര്‍ പാനലുകളും കാറ്റാടി മില്ലുകളും നിറഞ്ഞ നാട്. പത്തു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളാനാകുന്ന, 170 കിലോമീറ്റര്‍ അഥവാ 100 മൈല്‍ ദൈര്‍ഘ്യമുളള, നഗരവാസികള്‍ക്ക് വേണ്ട സാധനങ്ങളൊക്കെ അഞ്ചു മിനിറ്റ് നടന്നാല്‍ വാങ്ങാവുന്ന ആധുനിക നഗരം നിര്‍മിക്കുന്നു പറഞ്ഞാല്‍ അതൊരു അസംബന്ധമാണ് എന്നായിരിക്കും ആദ്യം തോന്നുക.