Wednesday, January 26, 2022
HomeGM Specialപഠിക്കാൻ ആഗ്രഹിച്ച കോളേജിന് മുന്നിൽ ചായ വിറ്റു: "എംബിഎ ചായ് വാല" എന്ന കോടീശ്വരൻ

പഠിക്കാൻ ആഗ്രഹിച്ച കോളേജിന് മുന്നിൽ ചായ വിറ്റു: “എംബിഎ ചായ് വാല” എന്ന കോടീശ്വരൻ

നല്ല ഇംഗ്ലീഷ് പറഞ്ഞുകൊണ്ട് ഇന്ത്യയിലെ ഒരു എംബിയെ ഇൻസ്റിറ്റ്യൂട്ടിന് മുന്നിൽ ചായ വിൽക്കുന്ന ചെറുപ്പക്കാരൻ. അയാളുടെ ഒഴുക്കൻ ഇംഗ്ലീസും ചുറുചുറുക്കും അവിടുത്തെ വിദ്യാർത്ഥികളെയും അധ്യാപകരുടെയും ഹൃദയം കവർന്നു .അങനെ വഴിയോരത്തെ ചായ ബിസിനസ് അതിവേഗം പച്ച പിടിച്ചു. താൻ എംപിയെ പഠിക്കാൻ ആഗ്രഹിച്ച അഹമ്മദാബാദ് ഐഐഎംന്റെ മുന്നിൽ ചായ വിറ്റ 20 വയസുകാരൻ കെട്ടിപ്പടുത്തത് കോടികളുടെ ബിസിനസ് സംരംഭമാണ് .

ഒരു മികച്ച ബിസിനസ് സംരംഭം തുടങ്ങാൻ എല്ലാവരും ഒരു എം ബി എ ചെയ്യും .പ്രഫുൽ ബില്ലോറ എന്ന ചെറുപ്പകാരന്റെയും സ്വപനം ഇത് തന്നെയായിരുന്നു ഇന്ത്യയിലെ ഒരു മികച്ച ഐഐഎമ്മിൽ നിന്ന് ബിസിനസിനെക്കുറിച്ചും സംരംഭകത്വത്തെക്കുറിച്ചും പഠിക്കുക. ഈ സ്വപ്നത്തെ മുന്നിൽ കണ്ടുകൊണ്ടാണ് പ്രഫുൽ ബില്ലോറ മൂന്നു തവണ ക്യാറ്റ് പരീക്ഷ എഴുതിയത് എന്നാൽ മൂന്ന് തവണയും പരാജയം മാത്രം.നിരാശനായ പ്രഫുൽ പിന്നീട് എന്ത് ചെയ്യണം എന്ന് അറിയാത്ത നിന്നപ്പോളാണ് ഒരു ചായക്കട നടത്തി ബിസിനസ് എന്ന തന്റെ സ്വപ്നം സാഷാത്കരിക്കാൻ ഇറങ്ങി തിരിച്ചത് .

മധ്യപ്രദേശിലെ ലാബ്രവ്ഡ ​​ഗ്രാമത്തിലെ കർഷകന്റെ മകനാണ് പ്രഫുൽ.സ്ഥിരമായ ജോലിക്കും ഭാവിക്കും വേണ്ടി എംബിഎ പഠിക്കാനായിരുന്നു പിതാവിന്റെ നിർദ്ദേശം. എന്നാൽ പിതാവിന്റെ കയ്യിൽ നിന്നും വാങ്ങിയ 10000 രൂപ മൂലധനമാക്കി പ്രഫുൽ ഒരു ടീസ്റ്റാൾ ആരംഭിക്കുകയാണുണ്ടായത്. താൻ പഠിക്കണമെന്ന് ആ​ഗ്രഹിച്ച അഹമ്മദാബാദ് ഐഐഎംന്റെ മുന്നിൽ തന്നെ.

വളരെപ്പെട്ടെന്നാണ് പ്രഫുലിന്റെ ടീ സ്റ്റാൾ പ്രശസ്തമായത്.ആദ്യ ദിവസം വെറും 300 രൂപ മാത്രമാണ് ചായവിട്ടു കിട്ടിയത് . പിന്നീട് ജോലിയിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനം ടീസ്റ്റാളിൽ നിന്ന് ലഭിക്കാൻ തുടങ്ങി. പഠനം ഉപേക്ഷിക്കാൻ മനസ്സ് വരാതെ കുടുംബത്തിൽ നിന്ന് തന്നെ 50000 രൂപ വായ്പയായി വാങ്ങി ഒരു പ്രാദേശിക മാനേജ്മെന്റ് കോളേജിൽ എംബിഎക്ക് ചേർന്നു. എന്നാൽ പ്രവേശനം നേടിക്കഴിഞ്ഞതിന് ശേഷം പ്രഫുലിന് മറ്റൊരു കാര്യം മനസ്സിലായി.

ബിസിനസിനെക്കുറിച്ച് പഠിക്കുന്നതിനേക്കാൾ കൂടുതൽ ബിസിനസ് ചെയ്ത് നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്ന്. ഏഴാമത്തെ ദിവസം പഠനം ഉപേക്ഷിച്ച് വീണ്ടും ടീ സ്റ്റാളിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരംഭിച്ചു. ഇന്ന് രാജ്യത്തെമ്പാടും 22 ഔട്ലറ്റുകളാണ് മിസ്റ്റർ ബില്ലോറെ അഹമ്മദാബാദ് ടീ സ്റ്റാളിനുള്ളത് . എംബിഎ ചായ്വാല(MBA CHAIWALA) എന്ന ചുരുക്കപ്പേരിൽ പ്രഫുലിന്റെ ബിസിനസ് സാമ്രാജ്യം വിശാലമായിക്കഴിഞ്ഞിരിക്കുന്നു. കോടീശ്വരൻമാരുടെ പട്ടികയിലാണ് ഇന്ന് പ്രഫുൽ ബില്ലോറ എന്ന ചെറുപ്പക്കാരന്റെ സ്ഥാനം.

Most Popular