ഭരണകൂട ഭീകരതക്കെതിരെ പോരാടി രക്തസാക്ഷിയായ ‘ടെററിസ്റ്റ് ലോയർ ‘

തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്കും തീവ്രവാദ മുദ്ര ചാര്‍ത്തികൊടുക്കുന്ന ദുരവസ്ഥയിലെ ഒന്നാമത്തെ രക്തസാക്ഷിയായിരുന്നു അഡ്വ: ശാഹിദ് അസ്മി. എന്നാല്‍ രക്തസാക്ഷിത്വത്തിന് 11 ആണ്ടുകള്‍ പിന്നിടുമ്പോഴും അണഞ്ഞുപോയ നീതിയെ ആളി കത്തിച്ച അതേ കോടതി മുറ്റത്ത് ഷാഹിദ് അസ്മിയുടെ കൊലപാതകത്തിന് നീതി തേടുകയാണ് കുടുംബം.