X

കാപിറ്റോളിൽ തകർന്നത് അമേരിക്കൻ ജനാധിപത്യ ബഡായി

personsyed hussain access_timeTuesday January 12, 2021

ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യരാഷ്ട്രം എന്നാണ് അമേരിക്കയെ കുറിച്ച് പറയുന്നത്. പക്ഷേ, കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒരു മണിയോടെ വാഷിങ്ടണിലെ കാപ്പിറ്റോളില്‍ നടന്ന കലാപത്തിനു മുന്നില്‍ ഈ വിശേഷണം ദുര്‍ബ്ബലവും പരിഹാസ്യവുമായി. അധികാരം നിലനിര്‍ത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന അവസാനവട്ട നീക്കം എന്നാണ് ദ ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ കോളമിസ്റ്റ് റെബേക്ക സൊള്‍നിറ്റ് ഈ ലഹളയെ വിലയിരുത്തിയത്. ”ഇതൊരു അട്ടിമറി ശ്രമമാണ്, ഇതിനെ അങ്ങിനെ തന്നെ വിളിക്കണം.” റെബേക്ക പറയുന്നു. ഈ കലാപം ജനാധിപത്യ ലോകത്തിനു മുന്നില്‍ ചില പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

SHARE :